The Moment That Changed it All – Looking Back At The Stokes Deflection
ലോകകപ്പ് ഫൈനലില്‍ അപ്രതീക്ഷിത ജയം നേടിയ ഇംഗ്ലണ്ട് ജേതാക്കളായിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ കന്നിക്കിരീടമാണ് ഇത്. ഇരുടീമുകളും ഏറ്റവും ഗംഭീര പോരാട്ടം കാഴ്ച്ചവെച്ച മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. എന്നാല്‍ അവിടെയും മത്സരം ടൈ ആയതോടെ കൂടുതല്‍ ബൗണ്ടറികള്‍ അടിച്ച ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായത്. എന്തുകൊണ്ടും ന്യൂസിലന്റ് അര്‍ഹിച്ച കിരീടം കൂടിയാണിത്. പക്ഷേ നിര്‍ഭാഗ്യം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അവര്‍ക്കൊപ്പം വന്നതോടെ കിരീടം അവര്‍ക്ക് ലഭിക്കാതെ പോവുകയായിരുന്നു.